Saturday 9 December 2017

peacock

                                               

 വർണ്ണ മയൂരം

 


www.midhu12.blogospot.com


അന്നൊരു ഞായറാഴ്ച ആയിരുന്നു.  അതുകൊണ്ടുതന്നെ  ഉറക്കമുണർന്നത്  ഒരൽപം വൈകിയാണ്. പല്ലുതേച്ചുകൊണ്ട്  പുറത്തിറങ്ങിയപ്പോൾ വീടിനുമുന്നിൽ റോഡിൽ ചെറിയൊരു ആൾക്കൂട്ടം.
 ചെറുതായൊന്ന് പേടിച്ചപോയി. എന്തെന്നാൽ, ഇടയ്ക്കിടെ റോഡപകടം നടക്കുന്ന സ്ഥലമാണ് പോരാതെ ചെങ്കൽ-കരിങ്കൽ ലോറികളുടെ അമിതവഗവും.
പിന്നെ നോക്കിയപ്പോൾ എല്ലാവരുടെയും മുഖത്ത് നേർത്ത പുഞ്ചിരികണ്ടു. കൂടാതെ എല്ലാവരും മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുന്നു.
 ഞാനും അങ്ങോട്ട് പോയിനോക്കി. നോക്കുമ്പോൾ രണ്ട് മയിൽ ജോഡിയായി വന്ന് ആൾക്കാർക്കുമുന്നിലൂടെ സ്വാതന്ദ്ര്യബോധത്തോടെ നടക്കുന്നു.

എനിക്ക് അതിശയം തോന്നി മനുഷ്യർക്ക് മുന്നിലൂടെ ഇത്ര അടുത്തുവരെ മയിൽ വന്നിരിക്കുന്നു. പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല  ഞാനും എടുത്തു രണ്ടുമൂന്ന് മൊബൈൽ ക്ലിക്ക്.
വീട്ടിൽ വന്ന് കാര്യം പറയാൻ ഒരുങ്ങുമ്പോഴേക്കും അവർ രണ്ടുപേരും സ്ഥലം വിട്ടിരുന്നു. അന്ന് അത് വലിയകാര്യം ആക്കാതെ വീട്ടിലേക്ക് നടന്നു.

പിന്നെ ഒന്ന് ടൗണിൽപോയി അത്യാവശ്യകാര്യങ്ങൾ ഒക്കെ കഴിഞ്ഞ വൈകുന്നേരം പറമ്പിലേക്ക്  ഇറങ്ങിയപ്പോഴാണ് തൊടിയിലെ തെങ്ങിന് മുകളിൽ രണ്ടുപേരും വിസ്തരിച്ച് ഇരിക്കുന്നു.
ഞാൻ മനസുകൊണ്ട്  എയ്ത ക്ഷണക്കത്ത് സ്വീകരിച്ചിട്ടാണോ എന്ന് അറിയില്ല രണ്ടുപരുടെയും അടുത്ത ലക്ഷ്യസ്ഥാനം എൻ്റെ  വീട്ടുമുറ്റമായിരുന്നു. പാറിപറന്ന്  ഇരിക്കുകയും  മുറ്റത്ത്  ബക്കറ്റിൽ വച്ചിരുന്ന  വെള്ളം കുടിക്കുകയും ചെയ്തു.

                                              വീട്ടിലുണ്ടായിരുന്ന മുന്ദിരി അവർക്ക്  കൊടുത്തു. പിന്നെ പതിയെ അവരുടെ അടുത്തേക്ക് നടന്നു. യാതൊരു വിധ മടിയും കൂടാതെ എൻ്റെ ഫോട്ടോക്ക് പോസ് ചെയ്യാനെന്ന പോലെ എൻ്റെ   അടുത്ത്  അവർ വന്നുചേർന്നു. പിന്നീടുള്ള ദിവസങ്ങളിൽ വീട്ടിലെ സ്ഥിരം അതിഥിയായി മാറി ഇവർ.


ആൺ മയിലും പെൺ മയിലും ഉണ്ടങ്കിലും എല്ലാവരെയും പോലെ ഞാനും ആകർഷിതനായത് ആൺമയിലിന്റെ  ഭംഗിയിലാണ്.
അവന്റെ  ആ  പീലിനീട്ടിയുള്ള നടപ്പും  തലയിൽ അലങ്കാരമായി കൊണ്ടുനടക്കുന്ന  പീലിക്കിരീടവും ഏവരെയും മോഹിപ്പൊക്കുന്നതാണ്.
രണ്ടുപേരും പൊതുവെ ഒരുമിച്ച് മാത്രമേ നടക്കാറുള്ളൂ.

  മയിലുകൾ അവരുടെ  വായ പരമാവധി  തുറന്നിട്ടുമാത്രമേ  കറയാറുള്ളൂ. പൂച്ചയുടേത് പോലെ ,എന്നാൽ അതിനേക്കാൾ  കാഠിന്ന്യം കൂടിയ ശബ്ദമാണ് മെയിലിന്. എന്നും ഒന്നിച്ചാണെങ്കിലും  ചിലപ്പോഴൊക്കെ  ആൺമയിൽ  ഒരൽപം മാറി തണലിൽ വിശ്ശ്രമിക്കാറുണ്ട്.  ആണ്മയിലിന് പെണ്ണിനേക്കാൾ കഴുത്തിന് വലിപ്പം കൂടുതലാണ്.
 പൊതുവെ പറയുന്നതുപോലെ  മഴക്കാര്ക്കാണുമ്പോൾ മാത്രമല്ല മയിൽ പീലിവിടർത്താറുള്ളത്.  ചിലപ്പോഴൊക്കെ  തണലിൽനിന്ന് പീലിവിടർത്തി പെൺ മയിലിനെ ആകര്ഷിപ്പിക്കാൻ ശ്രമിക്കാറുണ്ട്. കോഴികളും മറ്റും ഇതുപോലെ ചെയ്യാറുണ്ട്.കിടക്കുമ്പോൾ നീണ്ടുനിവർന്ന് മാത്രമേ കിടക്കുകയുള്ളൂ.  . ഇവർ ഷഡ്പദങ്ങളെയും മറ്റും ഭക്ഷണമാക്കാറുണ്ട്.

ആണ്മയിലിൽനിന്ന് ഭിന്നമായി പൊതുവെ ഭംഗി കുറഞ്ഞതാണ് പെണ്മയിൽ.  ആണ്മയിലിന് ഉള്ളതുപോലെ തലയിൽ 'പീലിക്കിരീടം' ഇവയ്ക്കുമുണ്ട്.
                 
                   ഇവയുട ഇരിപ്പിലുമുണ്ട് ഭിന്നത. ആണ്മയിൽ  തല കഴുത്തിനോട് ചേർത്ത്  ഒതുക്കിവച്ചതാണ് ഇരിക്കാറുള്ളത്. ഒരു പ്രത്യേക ഭംഗിതന്നെയാണ് അത് കാണാൻ. പെൺമയിലാകട്ടെ, തല ഉയർത്തി ഘാംഭീര്യത്തോടെമാത്രമേ  ഇരിക്കാറുള്ളൂ.

പാറക്കലാകട്ടെ, ആണ്മയിൽ സ്വന്തം പീലി പരമാവധി നീട്ടി ഒരു പ്രത്യേക  രീതിയിലാണ് പറക്കാറുള്ളത്. രണ്ടുപേരും പറക്കുമ്പോൾ കഴുത്ത്  താഴ്ത്തിയിട്ടേ പാറക്കൂ. പുറത്തുനിന്ന് കഴുത്തിലേക്ക് ഒരു മുഴ അപ്പോൾ അവിടെ രൂപപ്പെടും.
പെണ്മയിലിന്റെ കഴുത്തിൽ ആണിന്റേതുപോലെയുള്ള നിറങ്ങൾ കാണാൻ കഴിയും.

സാധാരണ കോഴിമുട്ടയിൽനിന്നും അവയേക്കാൾ വലിയവയാണ് മയിലിന്റെ മുട്ട. ഇതിന്  ഒരു പ്രത്യേക മഞ്ഞ കലർന്ന വെള്ള നിറമാണ്ഉള്ളത്. കോഴിയുടെ മുട്ടയേക്കാൾ  അൽപ്പംകൂടി  ഒരുവശം കൂർത്തിട്ടാണ് ഇവയുടെ മുട്ടാകാണപ്പെടുന്നത്.
പകൽ  സമയങ്ങളിൽ  ചുറ്റുവട്ടത്ത്  കാണുന്ന ഇവയെ രാത്രിയാകുമ്പോൾ  എങ്ങും കാണാനാകില്ല.














                                                                                 
                                                                                                            created by                                             MIDHUN SURENDRAN❤❤









Friday 8 December 2017

VERY SHORT STORY

                ഒറ്റ ക്ലിക്ക് 




പതിവുപോലെ ഇന്നും വാർത്ത വന്നു. ഒരു സർക്കാർ ഓഫീസ്‌കൂടെ സമ്പൂർണ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കിയിരിക്കുന്നു. കടലാസിന് പുല്ലുവില.
എൻ്റെ ഓഫീസും ഹൈടെക് ആകുമെന്ന് പറഞ്ഞതിനാൽ ഓഫീസിലെയും അവിടെനിന്ന് വീട്ടിലേക്ക് കൊണ്ടുവന്ന ഫയലുകളും കംപ്യൂട്ടറിലെ ഇലട്രിക് ഫയൽ ആക്കിമാറ്റി. 
പത്രം അച്ചടിക്കും മുൻപേ വാർത്ത മൊബൈലിൽ കിട്ടുന്നതിനാൽ പത്രം നിർത്തി. എ.ടി.എം./ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ് ഉള്ളതിനാൽ പണക്കെട്ട്  കണ്ട കാലം മറന്നു. മകന്റെ സ്കൂളിലെ പുസ്തകങ്ങൾ ടാബ്‌ലറ്റ് ആയിമാറിയതിനാൽ ആ 'ഭാരവും' കുറഞ്ഞു. 

                          ആകപ്പാടെ ഇനി വീട്ടിൽ കടലാസായി അവശേഷിക്കുന്നത് ടോയ്‌ലറ്റ്  പേപ്പർ മാത്രമാണ്.
ഇനി അതും എന്നാണാവോ ഒറ്റ ക്ലിക്ക് ആക്കുന്നത് ?

Monday 2 October 2017

ME




ആരും നോക്കാൻവേണ്ടിയല്ല ആരെയും കാണിക്കാൻവേണ്ടിയുമല്ല

മുടികളർചെയ്ത് പുറത്തിറങ്ങാൻ ഞാൻ കട്ട ഫ്രീക്കാനുമല്ല.

എങ്കിലും നാഴികൾക്കപ്പുറം എന്നെ സ്നേഹിക്കുന്ന ഒരു കൊച്ചു ഹൃദയമുള്ളതുപോലെ. ആ കൊച്ചു മനസ്സിനായി ഞാൻ എന്നെ മാറ്റി.

എന്നെന്നും ഓർത്തിരിക്കാനും ഓർത്തുചിരിക്കാനും അങ്ങകലെ നിൽക്കുന്ന ആ കൊച്ചു സുന്ദരിക്കായി ഞാൻ കാത്തിരിക്കുന്നു.

💌💌

സ്നേഹിക്കാൻ വിശാലമായ മനസ്സുള്ളിടത്തോളം കാലം ഞാൻ നിന്നെ കൈവിടില്ല.
നീ എന്നെ മറന്നാലും എൻ്റെ ഓരോ ശ്വാസത്തിലും നീ അലിഞ്ഞുചേർന്നിട്ടുണ്ട്. അതുകൊണ്ട് മറക്കാൻ പറയുന്നത് വെറും വാക്കായി മാത്രം ഒതുങ്ങുന്നു.

Saturday 30 September 2017

OUR EARTH

എത്ര സുന്ദരമായിരുന്നു നമ്മുട ലോകം. വർഷങ്ങൾക്ക് മുൻപ് കളകളം പാടി ഒഴുകിയിരുന്ന പുഴ,നിറയെ ഫലങ്ങളുമായി നിന്നിരുന്ന മരങ്ങളും,ആകാശംമുട്ടെ നിന്ന് പലജീവികൾക്കും വാസസ്ഥാനമൊരുക്കിയിരുന്ന കുന്നുകളും എല്ലാം കൂടി എത്ര കണ്ടാലും മതിവരാത്ത വർണ്ണകാഴ്ചകളുണ്ടായിരുന്നു നമുക്ക്.
             എന്നാലിന്നോ?? നമുക്കുണ്ടോ ശുദ്ധമായിഒഴുകുന്ന പുഴയോ മറ്റും, ഒരായിരമെണ്ണം എടുത്താൽ കാണും കേവലം ഒന്നോ രണ്ടോ മാത്രം. അതായിരുന്നില്ല നമുക്ക് വേണ്ടിയിരുന്ന ലോകം.നമ്മുടെ പൂർവികർ കാത്തു സൂക്ഷിച്ചിരുന്ന പല നാട്ടറിവുകളും നമ്മുടെ അടിസ്ഥാനമയ ഭൂമിയുടെ നിലനില്പിനുവേണ്ടിപ്പോലും അവർ ആവതും പ്രവർത്തിച്ചിരുന്നു.
നാമ്മളിൽ പലരും മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കുമ്പോൾ അവർ നമുക്കായി കാത്തുവച്ചിരുന്ന വിലപ്പെട്ട അറിവുകൂടി നാം വിസ്മരിച്ചുകൂടാ.
          ഒരുപുസ്തകത്തിൽ വായിച്ചിട്ടുണ്ട് പണ്ടൊക്കെ ലോറികൾ കയറുന്ന കുന്നും മാലയും ഇപ്പോൾ ലോറികളിൽ കയറി എങ്ങോ പോകുന്നുവെന്ന്. മനുഷ്യരുടെ അത്യാഗ്രഹമാണ് ഇതിന് വിനയായത്. എന്തുകൊണ്ടാണ് നാം നമ്മുടെ ശേഷം വരുന്നവർക്കുകൂടി ആസ്വദിക്കാൻ പാകത്തിന് നമ്മുടെ ഭൂമിയെ നിലനിർത്താത്തത്? നമ്മുടെയൊക്കെ മക്കൾ വന്ന് എന്താണ് കുന്നും മലയും പുഴയുമെന്നൊക്കെ ചോദിച്ചാൽ നാം എന്ത് പറയും? പണ്ട് നമ്മുടെ നാട്ടിലുണ്ടായിരുന്ന കുറച്ച് പണം തരാൻ പാകത്തിനുള്ള ഉപാധികളാണെന്നോ....

ഇന്നുണ്ടോ നമുക്ക് കേരളത്തിന്റെ അഭിമാനമായി നിന്നിരുന്ന നെൽപ്പാടം എല്ലാം അന്ന്യസംസ്ഥാനക്കാരെ കൊണ്ട് ചെയ്യിച്ച് നാം പട്ടുമെത്തയിൽ കിടന്ന് സുഖമായി ഉറങ്ങുന്നു. അതുപോലെ എല്ലാം നാം മറ്റുള്ളവരെ പ്രതീക്ഷിച്ചുനിൽക്കുന്നു. നമ്മുടെ നാട്ടിൽ നാടൻ മാവും ചക്കയും പപ്പായയും മറ്റും കാണാതെ പുറത്തുനിന്നുള്ളവ നാം പണംനല്കി വാങ്ങുന്നു.

നമ്മുടെ അനിയന്ദ്രിതമായ കടന്നുകയറ്റം കാരണമാണ് നമ്മുട ഭൂമി ഇങ്ങനെ ആയത്. ആകാശം മുട്ടുന്ന ഫാക്ടറി കാളിലെ വൻപുകക്കുഴലുകളും എയർ കണ്ടിഷനും മറ്റും നമ്മുടെ ഭൂമിദേവി പ്രതിദിനം വരണ്ടുനിൽക്കുന്നു.
രക്ഷപ്പെടാൻ ഒരു പഴുത്തുകിട്ടിയിരുന്നെങ്കിൽ നമ്മുടെ ജനനി എങ്ങോട്ടെങ്കിലും ഓടിരക്ഷപ്പെട്ടേനെ.
എന്ത് ചെയ്യുമ്പോഴും നാം ഒന്ന്  നമ്മുടെ ഭാവിതന്നെയാണ് നമ്മുടെ അത്യാർത്തി കാരണം നശിക്കുന്നത്.

Monday 28 August 2017

TO SAVE OUR ENVIRONMENT

"ഒരു നദിയെ രക്ഷിക്കാൻ തെരഞ്ഞെടുക്കുന്നത് വളരെ ശ്രദ്ധാപൂർവ്വമുള്ള കണക്കുകൂട്ടലുകളേക്കാൾ കൂടുതൽ ആവേശമാണ്. നദി നിങ്ങളുടെ ജീവിതത്തെ ഒരു തൊട്ടുകൂടായ്മയാക്കിത്തീർത്തു, കാരണം നിങ്ങൾ നഷ്ടപ്പെടുന്നതു സ്വീകരിക്കുന്നതിന് നിങ്ങൾ ഇഷ്ടപ്പെടുന്നില്ല.   (ഡേവിഡ് ബോലിംഗ്)
പുഴക്കടവിലെങ്ങും കാണുന്ന വലിയ കുഴികൾ കണ്ടാൽ നമുക്ക് ഒന്നും തോന്നുന്നില്ല. പക്ഷെ ഒരു ദേശത്തിന്റെ മുഴുവൻ ദാഹവും വിശപ്പും അടക്കിയ ഒരു 'അമ്മ തന്നെയാണ് ആ മരിച്ച് കിടക്കുന്നത്. പമ്പയും  പേരാറും ഭാരതപ്പുഴയും എല്ലാം വെറും മൺ പാതകളായി കാടുപിടിച്ച് കിടക്കുന്നത് കാണുമ്പോൾ നാം ഓർക്കണം നമ്മുടെയൊക്കെ വേരുകൾ ഉറങ്ങുന്ന മണ്ണാണ് ഇവിടെ കിടക്കുന്നത്. മണൽമാഫിയകൾക്കും മറ്റ് ഫാക്ടറികൾക്കും വേണ്ടി നാം തന്നെ നമ്മുടെ അമ്മയെ വിറ്റുതുലച്ചു.
ഗംഗ, യമുന, ഗോദാവർ, നർമ്മദ, തപതി, ബ്രഹ്മപുത്ര, ഇൻഡസ് തുടങ്ങിയ വലിയ നദികളിൽ ലയിപ്പിക്കുന്ന വലിയ ദേശീയ തലത്തിൽ ദേശാടന നദികളും ലോക്കേൽ നദികളും നേരിട്ട് അല്ലെങ്കിൽ പരോക്ഷമായി ഈ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ആശ്രയിക്കുന്നു. കൃഷി, വ്യവസായം, ടൂറിസം തുടങ്ങിയവയൊക്കെ പല സ്രോതസ്സുകളിൽ നിന്നുമുള്ള മലിനീകരണം.നമ്മുടെ നദികൾക്കും, ഭാവി തലമുറകൾക്കുമായി അവയെ സംരക്ഷിക്കുന്നതിനായി, ഈ നദികളെ മലിനീകരണത്തിൽ നിന്നും രക്ഷിക്കാൻ ഇപ്പോൾ പ്രധാനമാണ്. ഒരേ വാദത്തിൽ വ്യവസായവത്കരണം വളരുന്നതോടെ നദിയിലെ ജല മലിനീകരണം വർദ്ധിക്കുകയാണ്.


ഇതാണോ നമ്മുട അമ്മയായ നദീദേവി ?? ഇതാണോ നമ്മുടെ പൂർവികർ കാത്തുസൂക്ഷിച്ച ദാഹം അകറ്റുന്ന 'അമ്മ??
ഒരുതരത്തിലല്ലെങ്കിൽ മറ്റൊരുതരത്തിൽ നമ്മുടെ നാട്ടിലെ മണൽ മാഫിയകളാണ് നമ്മുടെ അന്ധകർ.നാം ഒന്ന് നോക്കിയാൽ മനസ്സിലാകും രാഷ്ട്രീയക്കാരും ഈ മണല്മാഫിയകളുമായുള്ള ബന്ധം.

ശുദ്ധജലം ഫെഡറൽ ഫണ്ടുകളുടെ ചെലവ് അല്ല; ശുദ്ധജലം നമ്മുടെ രാജ്യത്തിന്റെ ഭാവിയിൽ ഒരു നിക്ഷേപമാണ്. - ബോബ് ഷസ്റ്റർ, യുഎസ് പ്രതിനിധി, വാഷിംഗ്ടൺ പോസ്റ്റിൽ ഉദ്ധരിച്ച്, 9 ജനുവരി 1987

ജീവജാലങ്ങളിൽ 80 ശതമാനവും അതിജീവനത്തിനായി വിവിധ നദികളും ഭൂഗർഭവും ആശ്രയിക്കുന്നു. നിർഭാഗ്യവശാൽ മനുഷ്യരുടെ എണ്ണം വർദ്ധിക്കുന്നതോടെ, നദിയുടെ ജൈവവ്യവസ്ഥയുമായി നിരവധി മലിനീകരണവും ഇടപെടലുകളും ലോക നദികളിലെ 65 ശതമാനം അവശേഷിക്കുന്നുണ്ട്. സമ്മർദ്ദം മൂലമുള്ള ജൈവവൈവിധ്യം നഷ്ടപ്പെടുന്നതിന്റെ അപകടത്തിലാണ് ഇത്. ഈ പ്രശ്നത്തിന് വിലകുറഞ്ഞതും ലളിതവുമായ പരിഹാരങ്ങൾ ഉണ്ട്.
  • മണൽ നിയന്ത്രിത ഖനനം പൂർണമായി നിർത്തിയിട്ടാൽ. ദശലക്ഷക്കണക്കിനു വർഷങ്ങളായി സൃഷ്ടിച്ച മണൽ വിത്തുകൾ ഏതാനും വർഷങ്ങൾക്കുള്ളിൽ മനുഷ്യന്റെ അത്യാഗ്രഹവും മോശമായ നടപടിയും പൂർണമായും നീക്കം ചെയ്തു. മണൽ ഉണ്ടാക്കുന്നത് വളരെ സാവധാനമാണ്, ഇത് നദിയുടെ സിരകളായി കണക്കാക്കുന്നു. മൊത്തം നിരോധനം അസാധ്യവും അപ്രായോഗികവുമാണെങ്കിലും, മണൽ ഖനനം ചെയ്യുന്നതിന് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. മണൽ ഖനനത്തിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം നദി മാനേജ്മെന്റിന് അനുവദിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു.
  • ഹോട്ടലുകൾ, ആശുപത്രികൾ, വീടുകളിൽ അവരുടെ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കർശന നിയന്ത്രണങ്ങൾ. ആശുപത്രികളും ഹോട്ടലുകളും ഉൽപ്പാദിപ്പിക്കുന്ന മാലിന്യ നിർമാർജ്ജനത്തിനായി നിയന്ത്രണം നടപ്പാക്കണം.
  • ആൽമരങ്ങൾ , തേക്ക് അല്ലെങ്കിൽ മാങ്ങ തുടങ്ങിയ മരങ്ങൾ നട്ടുവളർത്തും ജലത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കും. ഈ മരങ്ങൾ വേരുകളിൽ വലിയ തോതിൽ വെള്ളം സൂക്ഷിക്കുകയും വേനൽക്കാലത്ത് സാവധാനം നിറയുകയും ചെയ്യും. നദികൾ പുനരുജ്ജീവിപ്പിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ രീതി വിജയകരമാണെന്ന് കണ്ടെത്തി.
  • മണ്ണിടിച്ചിൽ നട്ട് മണ്ണിൽ നിന്ന് രക്ഷപ്പെടുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. നദികളിലെ പരിസ്ഥിതി വ്യത്യസ്തവും സങ്കീർണവുമാണ്. ജലജന്തുജാലങ്ങൾ നദികളിൽ പുഷ്ടിപ്പെടുകയും ചെയ്യുന്നു.
  • ചെക്ക് ഡാമുകൾ നിർമിക്കുക : ചെക്ക് ഡാമുകൾ ഭൂഗർഭജലം പുനർജ്ജീവിച്ച് ജലജാലം വർധിപ്പിക്കുന്നതിലൂടെ നദിയുടെ ഒഴുക്കിന്റെ വേഗത കുറയ്ക്കുന്നു.
  •                              

ഒന്നോർക്കുക ,,ബുദ്ധിജീവികൾ എന്ന് സ്വയം അഭിമാനിക്കുന്ന നമ്മൾ തന്നെ ഇത്തരം ഹീനകൃത്യം ചെയ്യുമ്പോൾ നാം നമ്മെത്തന്നെ മനുഷ്യരല്ലാതാക്കുകയാണ്  ചെയ്യുന്നത്.



"നദികളുടെ സംരക്ഷണം നദികളുടെ ഒരു പ്രശ്നമല്ല, മറിച്ച് മനുഷ്യഹൃദയമാണ്."   - താനാക്കോ ഷസോ


ശ്രദ്ധിക്കൂ 
ഇന്ന് നമ്മുടെ ഗ്രഹത്തിൽ വെറും 1% വെള്ളമാണ്. നമ്മുടെ ഗ്രഹം ജലത്തിൽ മൂടിപ്പോകുമ്പോൾ ഉപ്പുരസമുള്ളതും, ഉപ്പുവെള്ളം ഉപയോഗിക്കുന്നതുമായ മനുഷ്യനാണ്.വളരെ പെട്ടന്ന് തന്നെ നമ്മൾ എല്ലാവരും സങ്കീർണ്ണവും അടിയന്തിര ജല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരും. മലിനീകരണത്തിൽ നിന്ന് നദികളെ രക്ഷിക്കാൻ എല്ലാവർക്കും തങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ മാത്രമേ ആരോഗ്യകരമായ ഒരു ഭാവി സൃഷ്ടിക്കുവാനുള്ള ഏക വഴി. ഇപ്പോൾ എല്ലാവരേയും നദികളുടെ സുപ്രധാനമായ ഭാഗം മറക്കുകയും നദികൾ ചൂഷണം ചെയ്യുകയും ചെയ്യുന്നു. എല്ലാ നദികളിലെയും വെള്ളം രൂപപ്പെടുത്തുന്ന മലിനീകരണത്തെക്കുറിച്ച് ആർക്കും ആശങ്കയില്ല. അവ വലിയ നദികൾ അല്ലെങ്കിൽ ചെറിയ ഒന്നു ആകുന്നു. ഇപ്പോൾ, ജല മലിനീകരണം വേഗത്തിലായതിനാൽ, നദികളിലോ ഭൂഗർഭജലത്തേയോ ആകാം, അത് ആവശ്യവും വിതരണവും കുടിവെള്ളവും തമ്മിലുള്ള അന്തരം വയ്ക്കാൻ പോകുന്നു. രാജ്യത്ത് നദിയിലെ നദികൾക്കിടയിൽ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്ത് മലിനീകരിക്കപ്പെട്ട നദികൾ നേരത്തെ 121 ൽ നിന്ന് 275 ആയി ഉയർന്നു. നദികളുടെ അവസ്ഥ രാജ്യത്തിന് ഭീതിജനകമായ അവസ്ഥയാണ്. അശുദ്ധമാക്കൽ .


നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും?

ജല മലിനീകരണത്തെ തടയാൻ നമുക്ക് എല്ലാവർക്കും സഹായിക്കാനാകും, നമ്മൾക്കെല്ലാവർക്കും ഉത്തരവാദിത്തമുണ്ട്, അതിനാൽ ആരോഗ്യകരമായ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഞങ്ങൾ വരും. നമ്മൾ നദികളുമായി നേരിടുന്ന ഭീഷണിയെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയോ ബോധവൽക്കരിക്കുകയോ ചെയ്യണം. കാരണം, നദിയിൽ നാം സൃഷ്ടിക്കുന്ന മലിനീകരണത്തിലൂടെ പരിസ്ഥിതിയിൽ മോശം സ്വാധീനമുണ്ടെന്ന് പലരും തിരിച്ചറിയുന്നില്ല. നമ്മുടെ ജലാശയങ്ങളിൽ എത്രത്തോളം മലിനീകരണം ചോർച്ചയുണ്ടാക്കുന്നുവെന്നും മനുഷ്യവർഗത്തിന് എന്ത് അർഥമാണെന്നും ആളുകൾ മനസിലാക്കുന്നുണ്ടാകാം. നമുക്ക് ചെയ്യാൻ കഴിയുന്ന പല കാര്യങ്ങളിലൂടെയും ജലം ശുദ്ധമാക്കാൻ നമുക്ക് എല്ലാവരെയും സഹായിക്കാം. സമീപത്തുള്ള നദി, തടാകങ്ങൾ, ഭൂഗർഭജലം, കുടിവെള്ളം എന്നീ മലിനീകരണം തടയാൻ നമുക്ക് കഴിയും.

Friday 4 August 2017

ALCHEMIST

                                            ആൽകെമിസ്റ്റ് 

                                                      പൗലോ കൊയിലോ

"നീ കണ്ടെത്തിയത് സത്യവും ശുദ്ധവുമാണെങ്കിൽ അതിന് നാശമില്ല. എത്ര കാലം കഴിഞ്ഞു തിരിച്ചു ചെന്നാലും അത്  അതുപോലെ തന്നെ അവിടെയുണ്ടാകും. അല്ല, ഒരു നക്ഷത്രം പൊളിയുന്നതുപോലെയുള്ള ക്ഷണികമായ പ്രകാശമായിരുന്നു അതെങ്കിൽ അതന്നേ പോയിരിക്കും. സംശയമില്ല."

    പൗലോ കൊയിലോ എഴുതിയ ജിജ്ഞാസാ ജനകമായ നോവലാണ് 'ആൽകെമിസ്റ്റ് . സ്‌പെയിനിലെ ഒരു പ്രശസ്ഥമായ തീർത്ഥാടന കേന്ദ്രത്തിൽ വച്ചുണ്ടായ ഒരനുഭവത്തിൻറ്റെ  പ്രചോദനം വഴി ഉരുത്തിരിഞ്ഞതാണ് ആൽകെമിസ്റ്റ് എന്ന കലാസൃഷ്ടി.
            വളരെ കാലം ആടുമേയ്ച്ചു നടന്ന സാന്റിയോഗ എന്ന ഇടയബാലനാണ്  ഇതിലെ കേന്ദ്ര കഥാപാത്രം. പുരോഹിതനാകാൻ പോയി തിരിച്ചുവന്ന്  സ്വന്തം ഇഷ്ടപ്രകാരം എടുത്ത തൊഴിലാണ് ഇടയജീവിതം. അവൻ അതിലൂടെ ആനന്ദം കണ്ടത്താൻ ശ്രമിക്കുന്നു. വിശ്രമവേളയിൽ താൻ കണ്ട ഒരു സപനമാണ് അവനെ ഒരു നിധി അന്വേഷകനാക്കി മാറ്റിയത്. അങ്ങനെ അവൻ അവന്റെ  എല്ലാ ആടുകളെയും വിറ്റ് നിധി തേടി കടലുകടക്കുന്നു. പുതു ആശയങ്ങളിലും സകല ജോലികളിലും അവൻ തീർപ്പുടുന്നു. അങ്ങനെയാണ്  അവൻ പ്രേമം  തിരിച്ചറിയുന്നത്. പ്രകൃതി നൽകുന്ന സകല നിമിത്തങ്ങളും അവന് മനസ്സിലാകുന്നു. യുദ്ധ ഭൂമിവഴിയും  യുദ്ധത്തിനിടയിലൂടെയും അലയുമ്പോൾ  അവന്റെ സംബാദ്ധ്യയം  പലതവണ നഷ്ടപ്പെടുന്നു. കൂടാതെ  മരുഭൂമിയിൽ താമസിക്കുന്ന മനുഷ്യരുടെ ഇടയിൽ കഴിയാനും  അവിടെ വച്ച്  ഒരു സുന്ദരിയായ  പെൺകുട്ടിയെ  കണ്ട്  ഇഷ്ടപ്പെടാനും  അവന് പറ്റുന്നു.  അത് കൂടാതെ ഈയം  സ്വർണമാകുന്ന  ആല്കെമിസ്റ്റിന്റെ  ശിഷ്യനാകാനും അവന്  പറ്റുന്നു. തന്റെ പ്രണയിനിയായ  ഫാത്തിമയെ ഓർത്താണ്  അവൻ  സകല  ദുരിതങ്ങളും  സഹിക്കുന്നത് . അങ്ങനെ  സർവ്വതും സഹിച്ച്  നിധി  തേടുമ്പോൾ  അവൻ മനസ്സ്സിലാക്കുന്നു  അവന്റെ  കാൽച്ചുവട്ടിലാണ്  താൻ  തേടി  നടന്ന  നിധിയെന്ന  സത്യം. 
       തീർച്ചയായും  ജീവിത മൂല്യം  വെളിപ്പെടുത്തുന്ന രചനയാണ് ഇത്.
                                            കുറ്റവും ശിക്ഷയും 
                                                                                                                                                                 ഡോസ്റ്റോയെവ്സ്ക്കി   

  "  മറ്റൊരാളുടെ ശരിയിൽക്കൂടി
      പോകുന്നതിനേക്കാൾ 
               ഉത്തമം 
      സ്വന്തം  വഴിയിലൂടെയുള്ള 
      തെറ്റായ  "

ഏതു വഴിയിലൂടെയും പണമുണ്ടാക്കാൻ നെട്ടോട്ടമോടുന്ന ചെറുപ്പക്കാരിൽ ഒരാളാണ് കഥാനായകനായ  റസ്സ്‌കോൾ നിക്കോവ് .പണമുണ്ടാക്കാനായി പണം പലിശക്ക് നൽകുന്ന വൃദ്ധയെയും അവരുടെ സഹോദരിയെയും അയാൾ നിഷ്കരുണം വധിക്കുന്നു . ജന്മനാട്ടിൽനിന്ന്‌ ഏറെ ദൂരെ  ബന്ധുക്കളെ  പിരിഞ്ഞു  ജീവിക്കുകയാണ്  റസ്കോൾ നിക്കോവ് .സ്വധേ ആരോടും വലിയ ബന്ധം കാട്ടാത്ത  ഇയാൾ  തൻ്റെ  വീട്ടുമുതലാളിയോടുപോലും പണം കടം വാങ്ങി അത് കൊടുക്കാതെ മുങ്ങി നടക്കുമായിരുന്നു. ദുശ്ശീലങ്ങളുള്ള ആളാണെന്ന്  അറിഞ്ഞിട്ടുകൂടി വീട്ടുവേലക്കാരി അയാളുമായി നല്ല ബന്ധം വച്ചുപുലർത്താൻ ശ്രമിച്ചിരുന്നു. വളരെ കാലങ്ങൾക്ക്  മുൻപുതന്നെ നിക്കോവ് ,അയാൾ നടത്താൻ പോകുന്ന കൊലപാതകത്തെ പറ്റി ബോധവാനായിരുന്നു. വ്യക്തമായ ഒരു പ്ലാൻ ആയിരുന്നു അയാൾ അതിനായി ഒരുക്കിയിരുന്നത്. എങ്കിലും ചില കൈപിഴകളാൽ  അയാൾ പോലീസ് പിടിയിൽ അകപ്പെട്ടു . ഇതറിഞ്  വിഷമിച്ച് അയാളുടെ 'അമ്മ മരിക്കുന്നു. അവസാനം ജയിൽ വിട്ടിറങ്ങുന്ന നിക്കോവ് പുതിയ ഒരു ജീവിതം തുടങ്ങാനുള്ള തയ്യാറെടുപ്പിൽ കഥ അവസാനിക്കുന്നു. 
    
വളരെ നല്ല ഒരു പുസ്‍തകമാണ് ഇത് .